അഴിമതി വിരുദ്ധ കാമ്പയിന്‍ എന്ന രീതിയില്‍  എടുത്താല്‍  ഹസാരെയുടെ  നീക്കങ്ങളും  ചര്‍ച്ചകളും  ഏഴുത്തുകളുമെല്ലാം  ക്രിയാത്മകമാണ്.    എന്നാല്‍   ഇപ്പോള്‍ സൃഷ്ട്ടിക്കപ്പെട്ട  അതി വൈകാരികത സമരത്തെ ഒരു   Elite group  get together on street എന്ന രീതിയിലേക്ക് മാറ്റി   യിരിക്കുന്നുവെന്ന്  തോന്നുകയാണ്.  ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ   താല്പര്യത്തെ സംരക്ഷിക്കാന്‍  ഞങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഇത് രണ്ടാം   സ്വാതത്ര്യ സമരമാണെന്നും ഹസാരെ  ഗാന്ധിജിക്ക് തുല്യനാണെന്നുമൊക്കെയുള്ള   പ്രചാരണങ്ങള്‍  ആളുകളെ   പ്രബുദ്ധരാക്കി കൂടെ നിര്‍ത്തുന്നതിനു പകരം അവരെ   വികാര ഭരിതരാക്കി   തെരുവിലെത്തിക്കുന്ന തരത്തില്‍ ഉള്ളതാണ്.    "ഇന്ത്യയെന്നാല്‍ ഹസാരെ,  ഹസാരെയെന്നാല്‍ ഇന്ത്യ " എന്ന കിരണ്‍ ബേദിയുടെ   പ്രസ്താവന ഇതിനു തെളിവാണ്. 
ഇന്ത്യയെ നയിക്കാന്‍ ജനാതിപത്യ പരമായ രീതിയിലൂടെ നാം തിരഞ്ഞെടുത്തയക്കുന്ന പ്രതിനിധികള്‍ രാജ്യത്തിന്റെ പരമാധികാര സഭയില്‍ ഇരുന്നു കൊണ്ടു പണമുണ്ടാക്കാനുള്ള അഴിമതി വാതിലുകള്‍ തിരയുകയാണെങ്കില്‍ അതു തടയാനുള്ള ശക്തമായ സംവിധാനം അനിവാര്യമായും വേണ്ടത് തന്നെ. എന്നാല്‍ സഭയ്ക്ക് അകത്തിരിക്കുന്നവരെ നിയന്ത്രിക്കുന്നത് സഭയ്ക്ക് ഭരണ ഖടന നല്‍കുന്ന പരമാധികാരത്തെ ദുര്‍ബല പ്പെടുത്തിക്കൊണ്ടാവരുതല്ലോ . പാര്‍ലിമെന്റിനു പുറത്തു മറ്റൊരു അധികാര കേന്ദ്രം എന്നതിന് പകരം ഭരണ ഗതിയില്‍ ജനങ്ങളുടെ ആശങ്കകള്‍ അറിയിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കഴിയുന്ന , സ്പീകരുടെ അനുമതിയോടെ ജനപ്രധിനികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന ഒരു സമിതി എന്നതാല്ലേ ഗുണകരം. C.B.I യുടെ അഴിമതി വിരുദ്ധ വിംഗ് പോലും ലോക പാലില്‍ ലയിപ്പിക്കണമെന്നും സ്പീകരുടെ അനുമതിയില്ലാതെ പാര്‍ലിമെന്റ് അങ്ങത്തെ പ്രോസികുട്ട്ചെയാനാകണമെന്നും ആഗസ്റ്റ് 30 നകം ബില്‍ പാസ്സാക്കണമെന്നും ഒക്കെയുള്ള നിര്‍ദേശങ്ങള്‍ ജനപ്രതിനിധികളെ നല്ല തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ എന്നതിലപ്പുറം ഒരു ശാട്യമാവുന്നത് ശരിയാണോ. ഇത് ശരിയാണെങ്കില്‍ നമ്മുടെ ജനാതിപത്യപരമായ തിരഞ്ഞെടുപ്പ് രീതികള്‍ ശരിയല്ലെന്ന് പറയേണ്ടി വരും.
അണ്ണാ ഹസാരെ ഉന്നത മൂല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആളായിരിക്കാം. എന്നാല്‍ ജന ലോക് പാല്‍ സമിതിയിലെ അംഗങ്ങള്‍ എല്ലാ കാലത്തും ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരല്ലെങ്കില്‍ ഈ സംവിധാനവും കളങ്ക പ്പെടില്ലെന്നു ആര് കണ്ട്? കാലം കഴിയുമ്പോള്‍ പര്‍ലിമെന്റിനെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ എന്നും വ്യവഹാര ക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു സമിതിയായി ഇത് മാറില്ല എന്നെങ്ങനെ ഉറപ്പിക്കാന്‍ കഴിയും? ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ലോകായുക്ത നിലവിലുണ്ടായിട്ടും എത്രയെത്ര അഴിമതി കള്‍ നടക്കുന്നു. കുറ്റ കൃത്യങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും അതൊന്നും ഫലവത്താകാതെ പോകുമ്പോള്‍, ഉള്ള സംവിധാനങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്ന താക്കീതാവാന്‍ കൂടി ഹസാരെയുടെ സമരത്തിനു കഴിയണം. അല്ലാതെ, പുതിയൊരു ബില്‍ പാസാക്കിക്കാന്‍ കഴിഞ്ഞുവെന്നു പറഞ്ഞു ഒരു നാള്‍ ഈ സമര സംഘം ക്രെടിറ്റുകള്‍ അവകാശപ്പെട്ട്, തൃപ്തിയടഞ്ഞു പോകുന്നുവെങ്കില്‍ ചിലപ്പോള്‍ ഇതുമൊരു പ്രഹസനമായെക്കാം.
തീര്‍ച്ചയായും നല്ല ഉദ്ദേശ്യങ്ങളോടെ ഹസാരെ പറയുന്നത് നാം ശ്രവിക്കുന്നത് പോലെ, പ്രധാന മന്ത്രി എന്ന നിലയില്‍ ശ്രീ. മന്‍മോഹന്‍ ആഗസ്റ്റ് 17 ന് ലോക്സഭയില്‍ നടത്തിയ പ്രസംഗവും നമുക്ക് കേള്‍ക്കാം. "......... In the process of adoption of the Bill, there will be opportunities for Shri Anna Hazare and others to present their views to the Standing Committee to which this Bill has been referred by the Hon'ble Speaker. The Standing Committee as well as Parliament can modify the Bill if they so desire. However,
I am not aware of any constitutional philosophy or principle that allows any one to question the sole prerogative of Parliament to make a law.
...But  when  some sections of society deliberately challenge the authority of  the  Government and the prerogative of Parliament, it is the bounden  duty of  the Government to maintain peace and tranquillity.   the protesters must allow the elected representatives of the people in Parliament to do the job that they were elected for"
ഒരു അണ്ണാ ഹസാരെക്ക് ഇത്രയും ജന സമ്മതി നേടാനും സാമൂഹ്യ പ്രതിബദ്ധതയും നീതിബോധവുമുള്ളവരെ നേതൃ തലത്തില്‍ ഉപയോഗപ്പെടുത്താനും കഴിയുന്നുവെങ്കില്‍, ഇത് പോലെ യുള്ള ആളുകളെയാണ് നാം പാര്ളിമെന്റിലേക്ക് അയക്കേണ്ടത്. പാര്‍ലിമെന്റിനു പുറത്തല്ല അകത്താണ് ഇവര്‍ക്ക് ചെയ്യാനുള്ളത്. ഹസാരെക്ക് ലഭിക്കുന്ന പിന്തുണ വെറും ടൈം പാസ് ഇമെയിലുകളും S.M.S കളും സീസണ്‍ ഗ്രീടിങ്ങ്സും മാത്രമല്ലെങ്കില്‍ അതിനു കഴിയും വിധം വളരാന്‍ ഹസാരെമാര്‍ക്ക് കഴിയും.
തന്സീം ..പോസ്റ്റുകള്‍ കൂടുതല്‍ ഷയര്‍ ചെയ്യാന്‍ ശ്രമിക്കണം..ആശംസകളോടെ..
മറുപടിഇല്ലാതാക്കൂ